ആംബുലന്‍സിലെ തുരുമ്പെടുത്ത ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നും ഓക്‌സിജന്‍ ശ്വസിച്ച രോഗിക്ക് ശ്വാസതടസ്സം. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയുമായി തൊടുപുഴയിലേക്ക് പോകുന്നതിനിടയിലാണ് മാലിന്യം കലര്‍ന്ന ഓക്‌സിജന്‍ ശ്വസിച്ച് രോഗിക്ക് ശ്വാസതടസ്സമുണ്ടായത്. ഇതേതുടര്‍ന്ന് രോഗിയെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നീങ്ങിയ ശേഷം മറ്റൊരു ആംബുലന്‍സിലാണ് യാത്ര തുടര്‍ന്നത്. ആംബുലന്‍സ് ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
0 Comments