കാണക്കാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി സിറിയക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.ജി അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ഷിജിന പദ്ധതി വിശദീകരണം നടത്തി. വില്‍പ്പന ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്‌ന ജൂലിയറ്റ് പി.ടി.എ പ്രസിഡന്റ് ജയപ്രകാശിന് നല്‍കി നിര്‍വ്വഹിച്ചു. വി.എച്ച്.എസ്.ഇ പ്രസിഡന്റ് റ്റിജി പ്രഭാകരന്‍, പഞ്ചായത്തംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments