Breaking...

9/recent/ticker-posts

Header Ads Widget

പാലാ എ.എസ്.പിയായി നിഥിന്‍രാജ് ചുമതലയേല്‍ക്കും


നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ്  സ്ഥലംമാറും. പകരം നിഥിന്‍രാജ് ഐ.പി.എസ് പാലാ എ.എസ്.പി.യായി ചുമതലയേല്‍ക്കും. കാസര്‍ഗോഡ് രാവണിശ്വരം സ്വദേശിയാണ് പി.നിഥിന്‍രാജ്. 2019-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്കുകാരനാണ് നിഥിന്‍രാജ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 ഡിവൈ.എസ്.പിമാരാണ് പാലായില്‍ ചുമതലയേറ്റത്. ഗിരീഷ് പി.സാരഥി, ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ് തുടങ്ങിയവരൊക്കെ ഈ കാലയളവില്‍ പാലായില്‍ ഡിവൈ.എസ്.പിമാരായി. ഷാജു ജോസ് പാലായില്‍ ചുമതലയേറ്റ് എട്ട് മാസം തികയും മുന്‍പേയാണ് സ്ഥലംമാറ്റം.





Post a Comment

0 Comments