രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പാലായില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് രക്തദാനം നടത്തി. പാലാ ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബാംഗങ്ങളുടെ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കില്‍ രക്തദാനം നടന്നത്. കുടുംബാംഗങ്ങളുടെ രക്തദാന ചലഞ്ചിന്റെ ഉദ്ഘാടനം പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് നിര്‍വ്വഹിച്ചു. ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷനായിരുന്നു. മരിയന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ലി, സിസ്റ്റര്‍ ആഗ്നസ്, സിസ്റ്റര്‍ ബെന്‍സിറ്റ, സിസ്റ്റര്‍ ബിന്‍സി, പ്രൊഫസര്‍ പി.ഡി ജോര്‍ജ്ജ്, സജി വട്ടക്കാനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊഴുവനാല്‍ പീടികയില്‍ ബാബു-റാണി ദമ്പതികളുടെ മക്കളായ ഡോണ്‍സന്‍, സെബാസ്‌സ്റ്റിയന്‍, ഫിലിപ്പ് എന്നിവരാണ് രക്തദാന ചലഞ്ചില്‍ പങ്കെടുത്ത് ആദ്യമായി രക്തം നല്‍കിയത്.
0 Comments