പാലാ ജനറല്‍ ആശുപത്രി റോഡില്‍ അനധികൃത പാര്‍ക്കിംഗ് തുടരുന്നു. ആശുപത്രി കവാടത്തിന് സമീപം പാര്‍ക്കിംഗിനായി സ്ഥലമുണ്ടെങ്കിലും റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആശുപത്രിയിലെത്തുന്നവരെ വലയ്ക്കുകയാണ്. അത്യാഹിത വിഭാഗത്തിലേയ്ക്ക് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ എത്തുന്നതിന് റോഡിലെ പാര്‍ക്കിംഗ് തടസ്സമാവുകയാണ്.
0 Comments