സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കി. കേടായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് ഹോട്ടലുകള്‍ക്ക് പിഴയടക്കാന്‍ നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടന്നു. ഹോട്ടലുകള്‍, തട്ടുകടകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. 2 സ്ഥാപനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പൂഞ്ഞാര്‍-പാലാ ഫുഡ് സേഫ്റ്റി സര്‍ക്കിളുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ നിമ്മി അഗസ്റ്റിന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
0 Comments