Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ നിന്നും ബാഗ്ലൂരിലേക്ക് കെ-സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിക്കുന്നു



പാലായില്‍ നിന്നും ബാഗ്ലൂരിലേക്ക് കെ-സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിക്കുന്നു പുതിയ രണ്ട് കെ-സ്വിഫ്റ്റ്  ബസ്സുകളാണ് പാലാ ഡിപ്പോയ്ക്ക് അനുവദിച്ചിരിക്കുന്നത്, നിലവില്‍ ഡീലക്‌സ് ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി നാല് ബസ്സുകള്‍ കൂടി പാലാ ഡിപ്പോയ്ക്ക് ലഭിക്കും. പാലാ-ബന്തടുക്ക, പാലാ-പഞ്ചിക്കല്‍ ബസ് സര്‍വ്വീസുകള്‍ക്കായി പുതിയ ബസ്സുകള്‍ പ്രയോജനപ്പെടുത്തും. യാത്രക്കാര്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ പാലാ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയ്ക്ക് വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്..പല ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കും അര ലക്ഷത്തിനു മുകളില്‍ കളക്ഷന്‍ ലഭിക്കുന്നുണ്ട്. നൂറില്‍പ്പരം ബസ്സുകളുണ്ടായിരുന്ന പാലാ ഡിപ്പോയില്‍  ഇപ്പോള്‍ 56 ഷെഡ്യൂളുകള്‍ മാത്രമാണുള്ളത്. ചെയിന്‍ സര്‍വ്വീസുകളടക്കം, നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നും, ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും, ബസ് പാസഞ്ചേഴ്‌സ് അസോസ്സിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജെയ്‌സണ്‍ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.





Post a Comment

0 Comments