27-ാമത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പാലാ സെന്റ്‌തോമസ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ കാര്യക്ഷമമായി വിനിയോഗിച്ച് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസ്സിയേഷന്‍ വൈസ് പ്രസിഡന്റ് പ്രൊഫസര്‍ പി മാത്യു യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, സെന്റ്‌തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ. ജോണ്‍ മംഗലത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ ബൈജു വര്‍ഗീസ് ഗുരുക്കള്‍, എം രമേശന്‍ മാസ്റ്റര്‍, നഗരസഭാംഗം ജിമ്മി ജോസഫ്, ജോജി തോമസ്, അനില്‍ എ ജോണ്‍സന്‍, ജോര്‍ജ്ജുകുട്ടി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 14 ജില്ലകളില്‍ നിന്നായി 500-ഓളം കായിക പ്രതിഭകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. മത്സരങ്ങള്‍ മെയ് 12ന് സമാപിക്കും.
0 Comments