പാലാ സെന്റ്‌തോമസ് കോളേജിലെ 1987-90 ബാച്ചില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരുമ 87-90 ന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം ഞായറാഴ്ച നടക്കും. രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെയിംസ് ജോണ്‍ മംഗലത്ത് അദ്ധ്യക്ഷനായിരിക്കും. മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഈനാസ് ഒറ്റതെങ്ങുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
0 Comments