എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളോടുള്ള പഞ്ചായത്ത് അധികാരികളുടെ നിഷേധാത്മക നിലപാട് മാറ്റണമെന്നും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരമ്പുഴ പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ മുന്നൂറോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു. യൂണിയന്‍ ഏരിയ സെക്രട്ടറി ബാലകൃഷ്ണന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗവും അതിരമ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി എന്‍ സാബു, മാന്നാനം ലോക്കല്‍ സെക്രട്ടറി റ്റി. റ്റി രാജേഷ് , മാന്നാനം ലോക്കല്‍ കമ്മിറ്റി അംഗം പി എന്‍ പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബേബിനാസ് അജാസ്, അമ്പിളി പ്രദീപ്, യൂണിയന്‍ കണ്‍വീനര്‍ പി കുഞ്ഞുട്ടി, ജോയിന്‍ കണ്‍വീനര്‍ മഞ്ജു ജോര്‍ജ് , സാലി ജോസ് എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments