തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാസഭ സംഗമത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. മുസ്ലീം യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, പിഡിപി തുടങ്ങിയ സംഘടനകള്‍ പി.സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയിരുന്നു. രാവിലെ തിരുവനന്തപുരത്തു നിന്നെത്തിയ പോലീസ് സംഘമാണ് ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്നും പി.സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എ.ആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പി.സി ജോര്‍ജ്ജിന് അനുകൂലമായും, പ്രതികൂലമായും വിവിധ രാഷ്ട്രീയ സംഘടനകളും, നേതാക്കളും രംഗത്തെത്തി.
0 Comments