Breaking...

9/recent/ticker-posts

Header Ads Widget

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.



വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലാ കടപ്പാട്ടൂര്‍  കത്തീഡല്‍ പള്ളിക്ക്  പുറകു വശത്തായി  വാടകയ്ക്ക് താമസിച്ചിരുന്ന അയര്‍ക്കുന്നം പഞ്ചായത്തില്‍  തെക്കേ മഠത്തില്‍  സോനു രാജനെ (29)യാണ്  പാലാ എസ് എച്ച് ഒ കെ പി തോംസണ്‍ അറസ്റ്റ് ചെയ്തത്.  2020  മുതല്‍  പ്രതിയും പരാതിക്കാരിയും  ഭാര്യ ഭര്‍ത്താക്കന്മാരായി കത്തീഡ്രല്‍ പള്ളിക്ക്  പുറകു വശത്തായി  വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.  പ്രതി പലപ്പോഴായി  പരാതിക്കാരിയുടെ കൈയില്‍ നിന്നും മൂന്നു പവന്‍  സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം പണമായും  കൈക്കലാക്കിയിരുന്നു.  തുടര്‍ന്ന് കഴിഞ്ഞ മാസം പതിനാലാം തീയതി  സ്വന്തവീടു വരെ പോയിട്ട് വരാം എന്ന് പറഞ്ഞ്  പോയിട്ട്  തിരിച്ചു വരാതെ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു ഈ സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പോലീസ് സ്റ്റേഷനില്‍  എത്തി  പരാതി നല്‍കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്. 





Post a Comment

0 Comments