മാര്‍സ്ലീവാ മെഡിസിറ്റി പാലായുടെ ആഭിമുഖ്യത്തില്‍ പ്രോസ്‌തോകോണ്‍-2022 മെഡിക്കല്‍ കോണ്‍ഫറന്‍സ് കുമരകത്ത് നടന്നു. ദക്ഷിണമേഖല യൂറോളജിസ്റ്റ് അസോസ്സിയേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. യൂറോളജിയുമായി ബന്ധപ്പെട്ട് പുരുഷന്മാരില്‍ കാണപ്പെടുന്ന രോഗാവസ്ഥകളെക്കുറിച്ചും, ചികിത്സാ രീതികളെക്കുറിച്ചും ചര്‍ച്ച നടന്നു. മാര്‍സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ എന്‍ മല്ലികാര്‍ജ്ജുന റെഡ്ഡി, ഡോ ജി ചെങ്കല്‍വരയന്‍, ഡോ സുരേഷ് ഭട്ട്, ഡോ ജേക്കബ് ജോര്‍ജ്ജ്, ഡോ വിജയ് രാധാകൃഷ്ണന്‍, ഡോ ആല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments