കേരളത്തില്‍ അടുത്ത 5 ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് 16 വരെ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ആന്ധ്രയ്ക്ക് മുകളില്‍ രൂപപ്പെട്ട അതി തീവ്ര ന്യൂനമര്‍ദ്ദം ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. കനത്ത മഴ തുടരാനുള്ള സാധ്യത നിലനില്ക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ പാലായില്‍ 12.6 മി.മീറ്ററും പൂഞ്ഞാറില്‍ 10 മില്ലിമീറ്ററും കുമരകത്ത് 7.8 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്.
0 Comments