അതിരമ്പുഴ തൃക്കയില്‍ റസിഡന്‍സ് അസോസിയേഷന്റെ പത്താമത് വാര്‍ഷിക യോഗം നടന്നു. തൃക്കയില്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ ജി ശിവദാസന്‍ നായര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി നാരായണന്‍ നമ്പൂതിരി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. നിലത്തെഴുത്ത് കളരി ആശാന്‍ പിസി കൃഷ്ണന്‍കുട്ടി നായരെ യോഗത്തില്‍ ആദരിച്ചു.
0 Comments