സുസ്ഥിര കുടിവെള്ള പദ്ധതികള്‍ പ്രാദേശികമായി നടപ്പാക്കുന്നതിന് ആവശ്യമായ പ്രോല്‍സാഹനം നല്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ഓരോ പ്രദേശത്തും പദ്ധതികള്‍ കണ്ടെത്തി വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിണര്‍ റീചാര്‍ജ്ജിംഗ്, മഴവെള്ളസംഭരണം എന്നിവയ്ക്കും പ്രോല്‍സാഹനം നല്കും. കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തില്‍ 10 ലക്ഷം കണക്ഷനുകള്‍ നല്കിയതായും അടുത്ത നാല് വര്‍ഷത്തിനകം 40 ലക്ഷം കണക്ഷനുകള്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു. കുറിച്ചി ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച കുടിവെള്ളപദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചന്‍ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments