കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ വൈശാഖമാസ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. പൈങ്ങോട്ടില്ലം ശ്രീജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ദിവസവും രാവിലെ 6.30ന് പാരായണം. 8.30ന് വിഷ്ണുസഹസ്രനാമം, സമൂഹാര്‍ച്ചന, പ്രഭാഷണം എന്നിവ നടക്കും. ഉച്ചയ്ക്ക് 1ന് പൂത്തൃക്കോവില്‍ ക്ഷേത്രം ശ്രീകൃഷ്ണ നാരായണീയ പാരായണ സമിതി നാരായണീയ പാരായണം അവതരിപ്പിക്കും. മെയ് 15ന് യജ്ഞം സമാപിക്കും.
0 Comments