Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും, നരസിംഹജയന്തി ആഘോഷവും മെയ് 7 മുതല്‍ 15 വരെ



കുറുമാപ്പുറം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നരസിംഹജയന്തി ആഘോഷവും മെയ് 7 മുതല്‍ 15 വരെ നടക്കും. ശനിയാഴ്ച വൈകിട്ട് 5.30ന് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹവുമായി വിളംബരഘോഷയാത്ര ക്ഷേത്രസന്നിധിയിലേയ്ക്ക് നടക്കും. വൈകിട്ട് 6.45ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മിത്വത്തില്‍ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും നടക്കും. സപ്തായഹജ്ഞത്തിന്റെ ആദ്യ ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ തോമസ് കൊട്ടുകാപ്പള്ളി സ്വീകരിക്കും. ഞീഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കല്‍ ക്ഷേത്രത്തിന്റെ കിഴക്കേനട പുനരുദ്ധാരണഫണ്ട് സ്വീകരിക്കും. പഞ്ചായത്ത് അംഗം ശ്രീലേഖ മണിലാല്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സപ്താഹയജ്ഞത്തിന്റെ യജ്ഞാചാര്യന്‍ തൃക്കൊടിത്താനം വിശ്വനാഥനും, യജ്ഞപൗരാണികര്‍ ചാലാപ്പള്ളി പ്രസാദ്, ചാലാപ്പള്ളി അനില്‍, നാരങ്ങാനം സന്തോഷ് എന്നിവരുമാണ്. മെയ് 14ന് സപ്താഹയജ്ഞ സമാപനവും മെയ് 15ന് നരസിംഹജയന്തി ആഘോഷവും നടക്കും. കടുത്തുരുത്തി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സതീഷ് പി.ആര്‍, എ.വി ഗോപാലകൃഷ്ണന്‍, ഇ.പി സാബു, വി.കെ മധു എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments