Breaking...

9/recent/ticker-posts

Header Ads Widget

സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു



കാണക്കാരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി 'സര്‍ഗോത്സവം... 2022 സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്ക്  സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസംനീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ  ഭാഗമായി രക്ഷകര്‍ത്താക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സും കുട്ടികള്‍ക്കായി കൃഷി അവബോധം, ചിത്രരചന, ഡാന്‍സ് യോഗ തുടങ്ങിയ വിഷയങ്ങളില്‍ പഠന-പ്രായോഗിക ക്ലാസുകളും നടത്തും. യോഗത്തില്‍ പിടിഎ പ്രസിഡന്റ് ആന്റണി എം അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം. ഷീജ, എംപിടിഎ പ്രസിഡന്റ്‌റ് രഞ്ജിനി, സ്റ്റാഫ് സെക്രട്ടറി ബിന്ദു വി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന 40 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.




Post a Comment

0 Comments