Breaking...

9/recent/ticker-posts

Header Ads Widget

സെഹിയോന്‍ അടുക്കളയുടെ വെഞ്ചരിപ്പ് കര്‍മം നടന്നു



ഞീഴൂര്‍ നിത്യസഹായകന്‍ ജീവകാരുണ്യ സംഘം ആശുപത്രികളിലേയും, അഗതി മന്ദിരങ്ങളിലേയും ഭക്ഷണവിതരണത്തിനായി നിര്‍മ്മിച്ച സെഹിയോന്‍ അടുക്കളയുടെ വെഞ്ചരിപ്പ് കര്‍മം നടന്നു. കാട്ടാമ്പാക്ക് സെന്റ്‌മേരീസ് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ മാമ്പള്ളിക്കുന്നേല്‍, ഞീഴൂര്‍ ഉണ്ണി മിശിഹാ പള്ളി വികാരി ഫാദര്‍ സജി മെത്താനത്ത് എന്നിവരുടെ കാര്‍മികത്വത്തിലാണ് വെഞ്ചരിപ്പ് കര്‍മം നടന്നത്. ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ സുഷമ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനില്‍ ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ ജീവകാരുണ്യ സന്ദേശം നല്‍കി. കിച്ചണും, പ്രാര്‍ത്ഥനാ ഹാളും നിര്‍മിക്കാന്‍ സഹായം നല്‍കിയ തോമസ് നെടുവാമ്പുഴയെ ആദരിച്ചു. വിവിധ മേഖലകളില്‍ സഹായവിതരണം, മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌ക്കാര വിതരണം എന്നിവയും നടന്നു. സിസ്റ്റര്‍ ബെന്നറ്റ്, ഞീഴൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് വി.വി വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണന്‍, ബോബന്‍ മഞ്ഞളാമലയില്‍, തോമസ് ആശാഭവന്‍, സാജു പഴയംപള്ളില്‍, ബിജോയ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments