സ്‌നേഹവീട് കലാസാംസ്‌കാരിക സമിതിയുടെ ജില്ലാ സമ്മേളനവും, അവാര്‍ഡ് ദാനവും മെയ് 8 ഞായറാഴ്ച കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2ന് സുവര്‍ണ ഓഡിറ്റോറിയത്തില്‍ മന്ത്രി വി,എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുന്നത്തുറ മോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പുരസ്‌കാര വിതരണം നിര്‍വഹിക്കും. നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസിനെ ചടങ്ങില്‍ ആദരിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ പുരസ്‌കാരം നല്‍കി ആദരിക്കും. പുസ്തകപ്രകാശനം സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും, സമ്മാനദാനം ഫാ ഗീവര്‍ഗീസ് ബ്ലാഹേത്തും നിര്‍വഹിക്കും. പ്രൊഫസര്‍ നെടുംകുന്നം രഘുദേവ്, പുന്നത്തുറ മോഹനന്‍ നായര്‍, മണി തൃക്കോതമംഗലം , ഇ.പി നാരായണന്‍, ദിവ്യ എം സോന, ടി.കെ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments