എസ്.പി.സി എഗെയ്ന്‍സ്റ്റ് അഡിക്ഷന്‍ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പാലാ പോലീസ് സബ്ഡിവിഷനിലെ ആറു സ്‌കൂളുകളില്‍ നിന്നുള്ള എസ്.പി.സി കേഡറ്റുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മല്‍സരം പൂഞ്ഞാര്‍ ജി.വി രാജ സ്റ്റേഡിയത്തില്‍ നടന്നു. എസ്.പി.സിയും വിമുക്തി മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന സംസ്ഥാനതല ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായാണ് മല്‍സരം നടന്നത്. ഫൈനലില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇടമറ്റം കെ.ടി.ജെ.എം സ്‌കൂളിനെ തോല്‍പിച്ച് ഒന്നാം സ്ഥാനത്തോടെ ജില്ലാ തല മല്‍സരത്തിന് യോഗ്യത നേടി. പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, ദ്രോണാചാര്യ കെ.പി തോമസ് മാഷ്, പാലാ എസ്.എച്ച്.ഒ കെപി ടോംസണ്‍, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ അജേഷ്‌കുമാര്‍, കിടങ്ങൂര്‍ എസ്.എച്ച്.ഒ കെ.ആര്‍ ബിജു, എസ്.പി.സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ എസ്.ഐ ജയകുമാര്‍, എ.എസ്.ഐ സുരേഷ്‌കുമാര്‍, എ.എസ്.ഐ ബിനോയി തോമസ്, ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments