ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ട ചുമതല സമൂഹത്തിനും, സര്‍ക്കാരിനും, സന്നദ്ധ സംഘടനകള്‍ക്കുമുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌പൈന്‍ ഇന്‍ജുവേര്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ സംസ്ഥാന സംഗമവും, സഹായ വിതരണവും അതിരമ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments