പട്ടിത്താനം സെന്റ് ബോണിഫസ് സ്‌കൂളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും എംഎല്‍എ ഫണ്ടുപയോഗിച്ച് കടുത്തുരുത്തിയില്‍ പ്രത്യേക കോച്ചിംഗ് കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഗ്രിഗറി കൂട്ടുമ്മേല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് ഷിജി ജോണ്‍, സ്റ്റാഫ് സെക്രട്ടറി സരിതാ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അവാര്‍ഡുകള്‍ നേടിയ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥി സൂര്യദേവ് അനീഷിനെയും യു.പി വിഭാഗം വിദ്യാര്‍ത്ഥിനി അലീന സിബിയെയും അനുമോദിച്ചു.
0 Comments