തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. പുതിയ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജ്, ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 54 ലക്ഷം രൂപ ചിലവില്‍ ആധുനിക ലാബറട്ടറി, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം എന്നിവയും ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
0 Comments