Breaking...

9/recent/ticker-posts

Header Ads Widget

'ഉള്‍ക്കാഴ്ച' സാമൂഹിക അവബോധ പഠന ശിബിരം



ആര്‍ദ്രതയോടെയുള്ള ശുശ്രൂഷ ആതുരസേവനത്തിന്റെ മുഖമുദ്രയെന്നു മന്ത്രി വി.എന്‍ വാസവന്‍. നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'ഉള്‍ക്കാഴ്ച' സാമൂഹിക അവബോധ പഠന ശിബിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ടാണ്  നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പഠനശിബിരം സംഘടിപ്പിച്ചത്. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments