പരുന്താട്ടവും കാവടിയാട്ടവും തെയ്യവും, വയലയില്‍ നടന്ന മെയ്ദിന റാലിയില്‍ കൗതുക കാഴ്ചയൊരുക്കി. സിപിഐഎം കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെയ്ദിന റാലി വയല നെല്ലിക്കുന്ന് ജംഗ്ഷനില്‍ നിന്നാണ് ആരംഭിച്ചത്. ശിങ്കാരിമേളവും ബാന്റ്‌മേളവും ചെണ്ടമേളവും റാലിയ്ക്ക് മേളക്കൊഴുപ്പേകിയപ്പോള്‍ റോളര്‍ സ്‌കേറ്റിംഗും നിശ്ചദൃശ്യങ്ങളും റാലിയില്‍ കൗതുക കാഴ്ചയൊരുക്കി. 100 കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി വയല സ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. കെ.ഒ വാസുദേവന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. പാലാ ഏരിയ സെക്രട്ടറി പിഎം ജോസഫ് മെയ്ദിന സന്ദേശം നല്കി. സ്വാഗതസംഘം കണ്‍വീനര്‍ ബേബി വര്‍ക്കി അധ്യക്ഷനായിരുന്നു. സിഐടിയു ഏരിയ സെക്രട്ടറി ടിആര്‍ വേണുഗോപാല്‍, പ്രസിഡന്റ് ജോയി കുഴിപ്പാല, സജേഷ് ശശി, കെ.എസ് രാജു, വി.ജി സലി, ബാബു എബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments