സംസ്ഥാനത്ത് അര്‍ഹരായ 1 ലക്ഷം പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും തിരിച്ചെടുത്തതിനെ തുടര്‍ന്നാണ് കാര്‍ഡുകള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ 110 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചാണ് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ജില്ലാതല വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
0 Comments