ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ ലക്ഷാര്‍ച്ചനയും, 108 കുടം അഭിഷേകവും നടന്നു. നവകാഭിഷേകം, സമ്പൂര്‍ണ കളഭാഭിഷേകം എന്നിവയും നടന്നു. വൈകിട്ട് കലശാഭിഷേകം, വിശേഷാല്‍ ദീപാരാധന, ചുറ്റുവിളക്ക് , തിരുവാതിരകളി, നാമസങ്കീര്‍ത്തനം എന്നിവയുമുണ്ടായിരുന്നു.
0 Comments