നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ചു തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കിസ്മത്ത് പടിക്ക് സമീപം രണ്ടരയോടെയായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്നും പാലായിലേക്ക് പോവുകയായിരുന്ന ലോറിയിലെ ജീവനക്കാര്‍ വാഹനം നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കുന്നതിനിടിലാണ് കാര്‍ ഇടിച്ചു കയറിയത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments