അമിതവേഗത്തിലെത്തിയ മാരുതിവാന്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു കയറി. ബൈക്ക് യാത്രികനായ യുവാവിനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറയില്‍ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാന്‍ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞ് ചതുപ്പില്‍ പുതഞ്ഞു.
0 Comments