ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഡിവിഷന്‍ മെമ്പര്‍ ഹൈമി ബോബിയുടെ ശ്രമഫലമായാണ് ആംബുലന്‍സ് സര്‍വീസിനായി പതിനൊന്നര ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിനായി ഗ്രാമപഞ്ചായത്ത് അന്‍പതിനായിരം രൂപയും ചെലവഴിച്ചു. ആംബുലന്‍സ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം. പി,പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments