Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി



ജില്ലാ ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി. കോട്ടയം M T സെമിനാരി സ്‌കൂളില്‍ നടന്ന ബോധവല്കരണ പരിപാടി  ജില്ലാ കളക്ടര്‍ P.K ജയശ്രീ  ഉത്ഘാടനം ചെയ്തു. ജില്ലാ സബ് ജഡ്ജ്  S സുധീഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മല്ലിക K.S,  ലേബര്‍ ഓഫീസര്‍ P.G വിനോദ്കുമാര്‍, റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ A.J ജിബിന്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ ബിനോയ് മേച്ചേരില്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ സുബിന്‍ പോള്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഐപ്പ് വര്‍ഗീസ്, M T സെമിനാരി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മോന്‍സി ജോര്‍ജ്, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ മൈക്കിള്‍, മാത്യു ജോസഫ്  എന്നിവര്‍ സംസാരിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ K R അരുണ്‍കുമാര്‍ ക്ലാസ്സ് നയിച്ചു.




Post a Comment

0 Comments