ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പാലാ ജനമൈത്രി പോലീസിന്റെ നേത്യത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലാ ചാവറ പബ്ലിക്ക് സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിന്റെ ഉദ്ഘാടനം ഫാദര്‍ ജോസഫ് കുറിച്ചേപറമ്പില്‍ നിര്‍വഹിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എഎസ്‌ഐ ഷാജിമോന്‍, ബീറ്റ് ഓഫീസര്‍മാരായ സുദേവ്, ശരണ്യ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments