അതിരമ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇരുചക്ര വാഹനം ഓടിക്കാന്‍ പരിശീലനം നല്കി. കുടുംബശ്രീ-സി.ഡി.എസ് ജെന്‍ഡര്‍ റിസോഴ്്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു. അതിരമ്പുഴ സെന്റ് മേരീസ് പള്ളി മൈതാനിയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ 20ഓളം സി.ഡി.എസ് അംഗങ്ങള്‍ പങ്കെടുത്തു. വികാരി ഫാ ഗ്രിഗറി മേപ്പുറം, പഞ്ചായത്ത് അംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷബീന നിസാര്‍, ബീന സണ്ണി, ഉഷാ ദേവി, പുഷ്പ വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ജഗദീഷ് സ്വാമി ആശാനാണ് വനിതകള്‍ക്ക് പരിശീലനം നല്കുന്നത്.
0 Comments