അതിരമ്പുഴ സെന്റ്‌മേരിസ് എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു. വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസ് കുന്നത്ത്പുരയിടം അധ്യക്ഷത വഹിച്ചു. അക്ഷരജ്യോതി തെളിക്കല്‍, വിത്ത് എഴുത്ത്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്‌മേരി, റെജി മോന്‍ സെബാസ്റ്റ്യന്‍, മഞ്ജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ അംഗങ്ങള്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments