അതിരമ്പുഴയിലെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ സ്മരണ ഉണര്‍ത്തുന്ന ശില്‍പസമന്വയത്തിന്റെ സമര്‍പ്പണം ശനിയാഴ്ച രാവിലെ 11ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. സ്വയരക്ഷാ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിരമ്പുഴ ചന്തക്കുളത്തിന് സമീപം ഒരുക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, സെക്രട്ടറി രാഹുല്‍ ജി കൃഷ്ണന്‍, പി.എസ് ഷിനോ, അനീസ് ജി, ജസി നൈനാന്‍ കെ.കെ ഷാജിമോന്‍, കവിതാ ലാലു, ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, എം.എം ബിനു, രാഹുല്‍ ജി കൃഷ്ണന്‍, ബിജു വലിയമല, ജയിംസ് കുര്യന്‍, കെ.പി ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments