സ്വപ്ന സുരേഷിന് മുമ്പില്‍ മുട്ടു കൂട്ടിയിടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി പി.ജി.ബിജുകുമാര്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലായില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജുകുമാര്‍. സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായി മാറിയ പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലാ മണ്ഡലം വൈസ് പ്രസിഡന്റ് ദീപു സി.ജി. അദ്ധ്യക്ഷനായി. ബിജെപി എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി.വിജയകുമാര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ സോമശേഖരന്‍ തച്ചേട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി.മീനാഭവന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അനീഷ് ജി, ബിനീഷ് ചൂണ്ടച്ചേരി, വൈസ് പ്രസിഡന്റ് ശുഭ സുന്ദര്‍രാജ്, ഗിരിജ ജയന്‍ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് തോമസുകുട്ടി പവ്വത്ത് ജില്ലാ കമ്മിറ്റിയംഗം ജയാ രാജു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയന്‍ കരുണാകരന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിനി അനില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജയ എം.പി., സ്മിത വിനോദ്,ഷീബാ റാണി, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments