ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സമ്പൂര്‍ണ യോഗം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും സര്‍ക്കാര്‍ എതിര്‍ക്കുകയാണെന്നും ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ കടക്കെണിയിലായ സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന് ദിശാബോധം നഷ്ടപ്പെട്ടതായും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍ അധ്യക്ഷനായിരുന്നു. അയ്യങ്കാളി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. മേഖലാ പ്രസിഡണ്ട് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് നോബിള്‍ മാത്യു , ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍, ദേശീയ നിര്‍വാഹക സമിതി അംഗം ജി രാമന്‍ നായര്‍, മേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി എല്‍ പത്മകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭിച്ചവരുടെ യോഗവും ചേര്‍ന്നു.
0 Comments