പ്രവേശനോത്സവം കഴിഞ്ഞ് സ്‌കൂള്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കാന്‍ നഗരസഭ നടപടി തുടങ്ങി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കാനാണ് നടപടികള്‍ ആരംഭിച്ചത്. സ്‌കൂള്‍ പരിസരം കാട് കയറിയതോടെ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിലും, മൈതാനത്തും സമീപ ദിവസങ്ങളില്‍ പാമ്പുകളെ കണ്ടതോടെയാണ് സമയബന്ധിതമായി ശുചീകരണം നടത്താന്‍ നഗരസഭ നടപടി സ്വീകരിച്ചത്. 40 അംഗ സംഘമാണ് ശുചീകരണം നടത്തുന്നത്. നഗരസഭാംഗങ്ങളായ ബീന ഷാജി, വിജി ചാവറ, പി.എസ് വിനോദ് തുടങ്ങിയവര്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലേയും, ഗവണ്‍മെന്റ ടി.ടി.ഐ യിലേയും പരിസരങ്ങള്‍ കാടുകയറി കിടക്കുന്ന സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
0 Comments