Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പ് ഫലം ആഹ്‌ളാദകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.



തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം ആഹ്‌ളാദകരമെന്ന്   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കെ.റെയിലിന്റെ പേരില്‍ മഞ്ഞക്കുറ്റി സ്ഥാപിച്ചതിന് ജനം നല്കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയം. വര്‍ഗീയതയുടെ വിത്ത് വിതച്ച സര്‍ക്കാരിനേറ്റ ആഘാതമാണ് തെരഞ്ഞെടുപ്പ് ഫലം. കേരളം മാറുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.വി.ഡി സതീശന്‍ മുന്നില്‍ നിന്നു നയിച്ച പോരാട്ടമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നിലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കത്തിക്കൊണ്ടിരിക്കുന്ന പുരയിലേയ്ക്ക് പോയ കെ.വി തോമസ് ഇപ്പോള്‍ സ്വയം കത്തുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 





Post a Comment

0 Comments