Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ റീചാര്‍ജിംഗ് ആന്‍ഡ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം



മൊബൈല്‍ റീചാര്‍ജിംഗ് ആന്‍ഡ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനം ജൂണ്‍ 5 ഞായറാഴ്ച കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും.  പ്രതിനിധി സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വനിത ടെക്‌നീഷ്യന്‍ ക്ലാസ് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ തോമസുകുട്ടിയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം സെമിനാറുകള്‍ ചര്‍ച്ചകള്‍ എന്നിവയും നടക്കും. മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് രംഗത്ത് വനിതകളെ പരിശീലിപ്പിക്കുന്നതിനായി കേരളത്തില്‍ എല്ലായിടങ്ങളിലും ഷീ സര്‍വീസിംഗ് കോഴ്‌സിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, ജില്ലാ പ്രസിഡന്റ് അനീഷ്, നൗഷാദ് പനച്ചിമൂട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments