എംസി റോഡില്‍ തവളക്കുഴയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച് കയറി. ഗുരുതരമായി പരിക്കേറ്റ് ഓട്ടോഡ്രൈവര്‍ പട്ടിത്താനം മഠത്തേട്ട് ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അമിതവേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ചത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി. അപകടമുണ്ടായ ഇതേ സ്ഥലത്ത് അല്‍പസമയത്തിന് ശേഷം കാറും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു. വാഹനയാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തവളക്കുഴി ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയായി മാറുന്ന സാഹചര്യത്തില്‍ വാഹന ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
0 Comments