പാലാ നാരായണന്‍ നായരുടെ 14-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാലാ സഹൃദയ സമിതി സംഘടിപ്പിച്ച സമ്മേളനം ഡോ കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്തു. രവി പുലിയന്നൂര്‍ അധ്യക്ഷനായിരുന്നു. ഡി ശ്രീദേവി, നിര്‍ദ്ധനന്‍ എന്ന പാലായുടെ രചനയുടെ പുനര്‍വായന അവതരിപ്പിച്ചു. രവി പാലാ, മധുസൂദനന്‍, ജയകൃഷ്ണന്‍ വെട്ടൂര്‍, ജോസ് തെങ്ങുംപള്ളില്‍, സിജിതാ അനില്‍, ശ്രീകുമാര്‍, ജോസ് മംഗലശേറി എന്നിവര്‍ സംസാരിച്ചു.
0 Comments