Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികപദ്ധതി വികസന സെമിനാറും കരട് പദ്ധതി രേഖാ അവതരണവും



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷികപദ്ധതി വികസന സെമിനാറും കരട് പദ്ധതി രേഖാ അവതരണവും നടത്തി. കരട് പദ്ധതിരേഖ അവതരണവും വികസന സെമിനാറും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ അല്‍ഫോന്‍സ ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരി പ്രകാശ് പദ്ധതി രേഖ അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണിനെ ചടങ്ങില്‍ ആദരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, ആന്‍സ് വര്‍ഗീസ്, ജയിംസ് കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ് തുടങ്ങിയവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments