Breaking...

9/recent/ticker-posts

Header Ads Widget

വായനാപക്ഷാചരണവും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സി.ഡി എസ്സിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണവും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത്  പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷാ ഹരിദാസ്, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലതികാ ദേവി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഉഷാ രാജു, സലിമോള്‍ ബെന്നി, ലിസി ജോര്‍ജ്,  ജോസഫ് ജോസഫ്, ജാന്‍സി ടോജോ, സന്തോഷ് കുമാര്‍, സിറിയക് മാത്യു,  തുളസീദാസ്,   ബാലസഭ കോര്‍ഡിനേറ്റര്‍ ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.  'സ്ത്രീപക്ഷ എഴുത്തുകളും വായനയും' എന്ന വിഷയത്തില്‍ എ. കെ നളിനിക്കുട്ടി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. യു.പി, ഹൈസ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി ഡോ.വിമല്‍ ശര്‍മയുടെ നേതൃത്വത്തില്‍ ക്വിസ് മത്സരവും നടത്തി. കുട്ടികള്‍ക്കായി വായനാ മത്സരം, പ്രസംഗ മത്സരം എന്നിവയും നടന്നു.




Post a Comment

0 Comments