സ്‌കൂളുകള്‍ തുറന്നിട്ടും പാലാ നഗരത്തിലെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ തെളിക്കാത്തതില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കലാണ് പ്രശ്‌നം അവതരിപ്പിച്ചത്. കഴിഞ്ഞമാസത്തെ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നതായും പിഡബ്ല്യുഡി അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും രാജേഷ് പറഞ്ഞു. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം വിദ്യാലയങ്ങള്‍ തുറന്നിട്ടും സീബ്രാ ലൈനുകള്‍ വരയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്, തഹസില്‍ദാര്‍ ശ്രീജിത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments