Breaking...

9/recent/ticker-posts

Header Ads Widget

താലൂക്ക് ലൈബ്രറി സംഗമം ലൈബ്രറി കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ നടന്നു



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് ലൈബ്രറി സംഗമം ലൈബ്രറി കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ എന്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. അമ്പാടി ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാര ജേതാവ് എസ്പി നമ്പൂതിരി, ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് വി.എസ് ഷീലാറാണി, സിവില്‍ സര്‍വീസ് പരീക്ഷയിലെ ഉന്നതവിജയം നേടിയ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എസ് രാജു, കെ.ആര്‍ പ്രഭാകരന്‍പിള്ള, ജോണ്‍സണ്‍ ജോസഫ്, ലീന ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments