Breaking...

9/recent/ticker-posts

Header Ads Widget

ക്വിസ് മത്സരവും ഫലവൃക്ഷ തൈ വിതരണവും നടത്തി



മരങ്ങാട്ടുപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഫലവൃക്ഷ തൈ വിതരണവും നടത്തി. ബാങ്ക് ഓഡിറ്റോറിത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണസമിതിയംഗങ്ങളായ ജോസ് ജോസഫ് പൊന്നംവരിക്കയില്‍, റ്റി.എന്‍ രവി, ഡോ റാണി ജോസഫ്, അനു സിബു, സെക്രട്ടറി വിന്‍സ് ഫിലിപ്പ് തുടങ്ങിയര്‍ നേതൃത്വം നല്‍കി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്.




Post a Comment

0 Comments