കിടങ്ങൂര്‍ ചെമ്പിളാവ് റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്നു. കാവാലിപ്പുഴ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയ്ക്ക് താഴേയ്ക്ക് പതിച്ചു. കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കാവാലിപ്പുഴ ബീച്ചിലേയ്‌ക്കെത്തിയവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ചേര്‍പ്പുങ്കല്‍ പാലം അടച്ചതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുന്ന കുറ്റച്ചെടികളും വള്ളിപ്പടര്‍പ്പുകളുമാണ് അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
0 Comments